|
വെള്ളാരപ്പള്ളി കേരള വര്‍മ്മയുടെയും,
വയലാര്‍ രാഘവപ്പറമ്പില്‍ അംബാലികത്തമ്പുരാട്ടിയുടേയും മകനായി 1928 മാര്‍ച്ച്
25ന് ജനനം. മൂന്നര വയസ്സുള്ളപ്പോള്‍ പിതാവ് മരിച്ചു. ചേര്‍ത്തല
ഹൈസ്ക്കൂളില്‍ വിദ്യാഭ്യാസം. ഗുരുകുല രീതിയില്‍ സംസ്കൃതം പഠിച്ചു.
ചെങ്ങണ്ട പുത്തന്‍ കോവിലകത്ത് ചന്ദ്രമതി തമ്പുരാട്ടിയാണ് ആദ്യഭാര്യ.
ഈ ബന്ധത്തില്‍ സന്തതികളില്ലാത്തതിനാല്‍ അതേ കോവിലകത്തെ ഭാരതി
തമ്പുരാട്ടിയെ വിവാഹം കഴിച്ചു. മക്കള്‍ : വയലാര്‍ ശരത്ചന്ദ്രന്‍,
ഇന്ദുലേഖ, യമുന, സിന്ധു. 1975 ഒക്ടോബര്‍ 27-ാം തിയ്യതി തിരുവനന്തപുരം
മെഡിക്കല്‍ കോളേജില്‍ അന്തരിച്ചു. 1961 -ലെ ഏറ്റവും നല്ല
കവിതാസമാഹാരത്തിനുള്ള കേരള സാഹിത്യ അക്കാദദമി അവാര്‍ഡ് വയലാറിന്റെ 'സര്‍ഗസംഗീതം'
ത്തിന് ലഭിച്ചു. മൂന്നു തവണ ഏറ്റവും നല്ല ഗാനരചയിതാവിനുള്ള കേരള
സ്റ്റേറ്റ് ഫിലിം അവാര്‍ഡ് ലഭിച്ചു. 1974 ല്‍ ഇന്ത്യിലെ ഏറ്റവും നല്ല
ഗാനരചിയിതാവിനുള്ള രാഷ്ട്രപതിയുടെ സ്വര്‍ണ്ണമെഡല്‍ നേടി. വയലാറിന്റെ
കൃതികള്‍: പാദമുദ്രകള്‍, കൊന്തയും പൂണൂലും, എനിക്ക് മരണമില്ല,
മുളങ്കാട്, ഒരു ജൂദാസ് ജനിക്കുന്നു, എന്റെ മാറ്റൊലിക്കവിതകള്‍, സര്‍ഗസംഗീതം
(കവിതകള്‍), വയലാര്‍ കൃതികള്‍ (കവിതകളും, ഗാനങ്ങളും), അയിഷ (ഖണ്ഡകാവ്യം),
എന്റെ ചലച്ചിത്ര ഗാനങ്ങള്‍ (ആറു ഭാഗങ്ങള്‍), രക്തം കലര്‍ മണ്ണ്, വെട്ടും
തിരത്തും (കഥകള്‍), പുരുഷാന്തരങ്ങളിലൂടെ (പ്രബന്ധങ്ങള്‍) |