മൊഴിമുത്തുകള്‍.... ആദ്യമായി മലയാളത്തില്‍..... എന്നെന്നും ഓര്‍മ്മിക്കാന്‍... ഓര്‍ത്തുവെക്കാന്‍.....

  വെണ്ണിക്കുളം ഗോപാലക്കുറുപ്പ്‌ ‍ (1902----1980)

1902 മെയ്‌ 10ന്‌ തിരുവല്ലാ താലൂക്കിലെ വെണ്ണിക്കുളം ഗ്രാമത്തിലാണ്‌ ഗോപാലക്കുറുപ്പ്‌ ജനിച്ചത്‌. മധുരവും സൌമ്യവും ദീപ്തവുമായ കവിതകളിലൂടെ മലയാള മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ മഹാകവി വെണ്ണിക്കുളത്തിന്റെ പിതാവ്‌. ചെറുകാട്ടുമഠത്തില്‍ പത്മനാഭക്കുറുപ്പും മാതാവ്‌ ലക്ഷ്മി കുഞ്ഞമ്മയുമാണ്‌. സംസ്കൃത പണ്ഡിതനും. ജോതി്ശാസ്ത്രവിശാദരദനുമായുരുന്ന പിതാവില്‍ നിന്നും ചെറുപ്പത്തില്‍ തന്നെ സംസ്കൃതം അഭ്യസിച്ചു. തുടര്‍ന്ന്‌ മലയാളം മുഖ്യ പരീക്ഷയും മദിരാശി സര്‍വ്വകലാശാലയും വിദ്വാന്‍ പരീക്ഷയും ജയിച്ച ശേഷം തിരുവല്ല എം.ജി. എം. ഹൈസ്കൂളില്‍ അദ്ധ്യാപകനായി. ഗ്വരാജ്യഗീതം, സൌന്ദര്യപൂജ, സരോവരം, വസന്തോത്സവം, മാനസപുത്രി ,പുഷ്പവൃഷ്ടി, വെളളിത്താലം, കേരളശ്രീ, അമൃതാഭിഷേകം കദളീവനം മാണിക്യവീണ, പൊമ്പലമേട്‌ എന്നീ കവിതാഗ്രന്ഥങ്ങളും, തിരുക്കുറല്‍, തുളസീദാസ്‌ രാമായണം. ഭാരതിയുടെ കവിതകള്‍ എന്നീ ബാലസാഹിത്യ കൃതികളും കൈരളി കോശം നിഘണ്ടു, കാളിദാസന്റെ കമണി(നാടകം) പ്രിയംവദ(നാടകം) എന്നിവയുമാണ്‌ പ്രധാന കൃതികള്‍.

 

 
   

രൂപകല്‍പ്പന - പകര്‍പ്പവകാശം ശ്രീലക്ഷ്മി സുരേഷ്‌