| |
ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദ് ലോക ചെസ്
കിരീടം നിലനിര്‍ത്തി. ആനന്ദിന്റെ മൂന്നാം ലോക കിരീടമാണിത്. ചാലഞ്ചറായ റഷ്യയുടെ
വ്ളാദിമിര്‍ ക്രാംനിക്കിനെ പതിനൊന്നാം ഗെയിമില്‍
24 നീക്കത്തില്‍ സമനിലയില്‍
കുടുക്കിയ ആനന്ദ് ഒരു ഗെയിം ബാക്കി നില്‍ക്കെ കിരീടം പിടിച്ചെടുക്കുകയായിരുന്നു.
ആനന്ദനിന് ആറരപോയന്റും ക്രാംനിക്കിന് നാലര പോയന്റുമാണുള്ളത്.
12 ഗെയിമുകളുടെ
ഫൈനലില്‍ ആദ്യം ആറര പോയന്റു നേടുയാള്‍ക്കാണ് കിരീടം. മൂന്നു ഗെയിനും ആനന്ദ്
ജയിച്ചപ്പോള്‍ ക്രാംനിക്കിന് ഒരെണ്ണത്തില്‍ മാത്രമേ വിജയം കാണാനായുള്ളൂ. ആനന്ദിന്റെ
മൂന്നു വിജയങ്ങളും ആദ്യ പകുതിയിലായിരുന്നു. മൂന്ന്, അഞ്ച്, ആറു ഗെയിമുകള്‍ ആനന്ദ്
ജയിച്ചപ്പോള്‍ പത്താം ഗെയിമിലായിരുന്നു ക്രാംനിക്കിന്റെ വിജയം. നാലരക്കോടിയോളം രൂപ
വീതം ഇരുവര്‍ക്കും സമ്മാനമായി ലഭിക്കും. മൂന്ന് വ്യത്യസ്ഥ ഫോര്‍മാറ്റുകളില്‍
കളിച്ച് കിരീടം ചൂടുന്ന ആദ്യ താരമെന്ന ബഹുമതി നേടിയതോടെ ഇതിഹാസ താരങ്ങളുടെ
ശ്രേണിയിലേക്ക് ആനന്ദ് ഉയര്‍ന്നിരിക്കയാണ്. 2001, 2007, 2008 വര്‍ഷങ്ങളിലാണ്
ആനന്ദ് കിരീടമണിഞ്ഞത്. ആദ്യ കിരീടം നോക്കൌട്ട് ഫോര്‍മാറ്റില്‍ ജയിച്ചായിരുന്നു.
2007 ല്‍ ലോകത്തെ മികച്ച എട്ടു താരങ്ങള്‍ ഫൈനല്‍ റൌണ്ടില്‍ ഡബിള്‍ റൌണ്ട് റോബിന്‍
ഫോര്‍മാറ്റില്‍ മത്സരിച്ചാണ് ജേതാവിനെ നിര്‍ണയിച്ചത്. അന്താരാഷ്ട്ര ചെസ് ഫെഡറേഷനും
(ഫിഡെ) പ്രൊഫഷണല്‍ ചെസ് അസോസിയേഷനും (പി.സി.എ) തമ്മിലുള്ള ഒത്തു തീര്‍പ്പു വ്യവസ്ഥ
പ്രകാരം 12 ഗെയിമുകളുടെ ഫൈനലില്‍ ഫിഡെചാമ്പ്യനായ ആനന്ദിനെ വെല്ലുവിളിക്കാന്‍
പി.സി.എ. ലോക ചാമ്പ്യനായ ക്രാം നിക്കിന് അവസരം ലഭിക്കുകയായിരുനു.
|