മൊഴിമുത്തുകള്‍.... ആദ്യമായി മലയാളത്തില്‍..... എന്നെന്നും ഓര്‍മ്മിക്കാന്‍... ഓര്‍ത്തുവെക്കാന്‍.....

 
വി.ടി. ഭട്ടതിരിപ്പാട്‌

വി.ടി. ഭട്ടതിരിപ്പാട്‌ സാമൂഹ്യ പ്രവര്‍ത്തകന്‍, നാടകകൃത്തും കഥാകാരനും. കേരളത്തിലെ നമ്പൂതിരി സമുദായത്തിന്റെ പരിഷ്കരണത്തിന്‌ മുന്‍കൈയെടുത്തവരില്‍ പ്രമുഖന്‍. രാഷ്ട്രീയ- സാമൂഹ്യ പ്രവര്‍ത്തകനും നാടകകൃത്തും ഉപന്യാസകാരനും. അന്ധവിശ്വാസങ്ങളോടും, അനാചാരങ്ങളോടും അനീതികളോടുമുള്ള എതിര്‍പ്പിന്റെ ആവിഷ്കാരങ്ങള്‍ എന്ന നിലയില്‍ തന്നെയാണ്‌ വി.ടി. സാഹിത്യ പ്രവര്‍ത്തനം ആരംഭിച്ചത്‌. വിപ്ളവം പ്രസംഗിക്കുക മാത്രമല്ല. പ്രവൃത്തിയില്‍ കാണിച്ചു കൊടുക്കുകയും ചെയ്തു. സഹോദരിയെ നായര്‍ യുവാവിന്‌ സ്വന്തം ഇല്ലത്തു വെച്ച്‌ തന്നെ വിവാഹം ചെയ്തു കൊടുത്ത്‌ ചരിത്രം സൃഷ്ടിച്ചു. വിധവയായ ഭാര്യാസഹോദരിയെ എം.ആര്‍.ഭട്ടതിരിപ്പാടിനെക്കൊണ്ട്‌ വിവാഹം കഴിപ്പിച്ചു. ഭാര്യയുടെ മറ്റൊരു സഹോദരിയെ തീയ്യ സമുദായക്കാരന്‌ വിവാഹം കഴിപ്പിച്ചുകൊടുത്തു. നിയതമായ സാമൂഹ്യലക്ഷ്യവും കാലികപ്രാധാന്യവുമുള്ള ആദ്യത്തെ നാടകവുമായ 'അടുക്കളയില്‍ നിന്ന്‌ അരങ്ങത്തേക്ക്‌' വമ്പിച്ച സാമൂഹ്യപരിവര്‍ത്തനത്തിന്‌ തുടക്കമിട്ടു. നമ്പൂതിരി സമുദായപരിഷ്കരണത്തിനുള്ള യജ്ജത്തിന്റെ ഭാഗമായിട്ടാണ്‌ ഈ നാടകം രചിച്ചത്‌. വി.ടി. യുടെ ആത്മകഥ- കണ്ണീരും കിനാവുംമറ്റു പ്രധാനകൃതികള്‍ : സത്യമെന്ത്‌ ഇവിടെ മനുഷ്യനാകുു. വെടിവെട്ടം, രജനീരംഗം, പോംവഴി, വി.ടി.യുടെ തെരഞ്ഞെടുത്ത ഉപന്യാസങ്ങള്‍. 1951 ല്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു. 1972 ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌ ലഭിച്ചു.

 

 
   

രൂപകല്‍പ്പന - പകര്‍പ്പവകാശം ശ്രീലക്ഷ്മി സുരേഷ്‌